തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ സ്വയം സഹായ സംഘങ്ങളുടെ ലാഭവിഹിതമായി 26 ലക്ഷത്തോളം രൂപ ബോണസായി വിതരണം ചെയ്‌തു. ശാഖാതല ബോണസ് വിതരണം ശാഖാപ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ.എം. അനൂജ വിതരണംചെയ്തു. ശാഖാസെക്രട്ടറി സതീശൻ സ്വാഗതം പറഞ്ഞു. വനിതാസംഘം യൂണിയൻ സെക്രട്ടറി ലേഖാസന്തോഷ്, ശാഖാ വൈസ് പ്രസിഡന്റ് അശോക് കുമാർ, ഷാജി, രാജി വിനോദ്, ശോഭാഅനിൽ, അമ്പിളി പവിത്രൻ, വസന്തകുമാരി, ഷൈലജാസുദേവൻ, ഡി.എസ്. ധന്യ, സുരേഖ എന്നിവർ സംസാരിച്ചു.