തിരുവനന്തപുരം: ഹോർട്ടി കോർപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ എല്ലാ ജീവനക്കാർക്കും ഹോർട്ടികോർപ്പ് എംപ്ളോയീസ്
കോൺഗ്രസ് (ഐ.എൻ.ടി.യു.സി)യുടെ നേതൃത്വത്തിൽ ഒാണക്കിറ്റ് വിതരണം ചെയ്തു. ആദ്യകിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.എസ്. അനിൽ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ അനൂപ്, നവാസ്, അനീഷ്, സുരേന്ദ്രൻ അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.