നെയ്യാറ്റിൻകര: ശ്രീനാരയണ ഗുരുദേവന്റ് 165-ാമത് ജയന്തി ആഘോഷങ്ങൾക്ക് അരുവിപ്പുറത്തും നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ശാഖായോഗങ്ങളിലും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. അരുവിപ്പുറത്ത് കൊടിതൂക്കി മലയിലെ കുമാരിഗിരി ഗുരുക്ഷേത്രത്തിന്റെ 3-ാമത് പ്രതിഷ്ഠാവാർഷികം ഇന്നലെ സമുചിതമായി ആഘോഷിച്ചു. ജയന്തി ദിനമായ 13ന് രാവിലെ 6ന് ഗുരുദേവ കൃതികളുടെ പാരായണവും ഗുരുപൂജയും ഉണ്ടായിരിക്കും.10 ന് സത്സംഗം.

എസ്.എൻ.ഡി.പി യോഗം ഊരുട്ടുകാല ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ അഞ്ചാമത് വാർഷികവും ജയന്തി ആഘോഷവും 13,14 തീയതികളിൽ നടക്കും. 13ന് രാവിലെ 7ന് ശാഖാ പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ പതാക ഉയർത്തും. രാവിലെ 11ന് നടക്കുന്ന ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്യും. എം.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ജയന്തി സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. 14 രാവിലെ 9ന് കുട്ടികളുടെ മത്സരം.

ആറാലുമ്മൂട് പുത്തനമ്പലം ശാഖയിൽ 12,13 തീയതികളിൽ ജയന്തി ആഘോഷം നടക്കും. 12ന് രാവിലെ 9.30ന് ചതയ ദിനവിളംബര ഘോഷയാത്ര, ഉച്ചക്ക് 2 ന് കായിക മത്സരങ്ങൾ. 13ന് വൈകിട്ട് 4ന് ശ്രീനാരായണ ജയന്തി സമ്മേളനം കെ. ആൻസലൻ ഉദ്ഘാടനം ചെയ്യും. കെ.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാ‌ർ ചതയദിന സന്ദേശവും സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണവും നടത്തും.

കമുകിൻകോട് ശാഖയിൽ 12ന് രാവിലെ 9ന് കലാമത്സരം. വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനം കെ.വി. സൂരജ് കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി കെ.ബി. സുകുമാരൻ, ടി. സുദർശനൻകള്ളിക്കാട് ഫാ. ജോയ്‌മത്യാസ് തുടങ്ങിയവർ പങ്കെടുക്കും. ആലച്ചക്കോണം ശാഖയിൽ 13ന് വൈകിട്ട് 3 ന് ഘോഷയാത്ര ഉണ്ടായിരിക്കും.