കുഴിത്തുറ: വിനായക ചതുർഥി ദിവസം കന്യാകുമാരി ജില്ലയിൽ പൂജയ്ക്കിരുത്തിയ ഗണേശ വിഗ്രഹങ്ങൾ ഇന്നലെ നിമജ്ജനം ചെയ്യ്തു. ഹിന്ദുമുന്നണിയുടെയും തമിഴ്നാട് ശിവസേനയുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ ശുചീന്ദ്രം, തോവാള, നാഗർകോവിൽ, മേൽപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഘോഷയാത്രയായി നിമജ്ജനത്തിന് എത്തിച്ചു. കന്യാകുമാരി, കുഴിത്തുറ, തേങ്ങാപ്പട്ടിണം, തൃപ്പരപ്പ് ഉൾപ്പടെയുള്ള 11സ്ഥലങ്ങളിലെ ആറുകളിലും, കടലുകളിലുമായാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്. വിവിധ സ്ഥലങ്ങളിലെ ഘോഷയാത്രകൾ കാരണം ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൻ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്.
|