general

ബാലരാമപുരം: വെള്ളായണി ഫെസ്റ്റ് 2019 ന്റെ ഉദ്ഘാടനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. വരും വർഷങ്ങളിൽ വെള്ളായണി ഫെസ്റ്റ് നാടിന്റെ പ്രാദേശിക ആഘോഷമായി മാറട്ടെയെന്ന് എം.എൽ.എ പറഞ്ഞു. കല്ലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി,​ ജില്ലാ പഞ്ചായത്തംഗം ലതകുമാരി,​ കെ.പി.സി.സി അംഗം കോളിയൂർ ദിവാകരൻ നായർ,​ എം.എസ്. പ്രസാദ്,​ ബ്ലോക്ക് മെമ്പർമാരായ ഗിരിജ,​ സതീശൻ, പ‌ഞ്ചായത്ത് അംഗങ്ങളായ സുജാത,​ ടി.ജയൻ,​ പ്രവീണകുമാരി,​ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ആർ. ശ്രീരാജ്,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതികുമാർ എന്നിവർ സംസാരിച്ചു.