photo

നെടുമങ്ങാട്: സന്ദർഭോചിതമായ ഇടപെടലിലൂടെ വാണിജ്യ സമുച്ഛയത്തിലെ തീ കെടുത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോർപ്പറേഷന്റെയും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും അനുമോദനം. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവർ എം.പി. ബാലചന്ദ്രനെ കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡി.ടി.ഒയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ചന്തമുക്കിലെ കാരുണ്യ ലോട്ടറി മന്ദിരത്തിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് റോഡുവക്കിൽ ഒതുക്കി ബസിലുണ്ടായിരുന്ന ഫയർ റെസ്ക്യൂ ഉപയോഗിച്ച് തീ വേഗം അണച്ചു. തൊട്ടടുത്ത കടകളിൽ തീ പടരാതെയും സൂക്ഷിച്ചു. സംഭവത്തെ കുറിച്ച് കേരളകൗമുദിയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രൈവറെ ആദരിക്കാൻ ഡി.ടി.ഒയുടെ നേതൃത്വത്തിൽ തീരുമാനിച്ചത്. ഡി.ടി.ഒയുടെ കാബിനിൽ ക്ഷണിച്ച് പൊന്നാട അണിയിച്ചു.