ramesh-cheniithala
ramesh chennithala

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മോട്ടോർ വാഹന ലംഘനത്തിനു ഏർപ്പെടുത്തിയിരിക്കുന്ന പിഴയിലെ വൻ വർദ്ധനവ് കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. കേരളത്തിലെ റോഡുകൾ തകർന്നു തരിപ്പണമായി കിടക്കുകയാണ്. ഗതാഗത കുരുക്കിൽ മണിക്കൂറുകൾ ആളുകൾ വലയുമ്പോഴാണ് പല മടങ്ങ് ഇരട്ടി പിഴയുമായി

കേന്ദ്രസർക്കാർ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം കരുണയില്ലാതെ കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ. നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു