police

പാലോട്: വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടി ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കാടുപിടിച്ചുകിടന്ന പാലോട്ടെ പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. കൂടാതെ നെടുമങ്ങാട്-ചെങ്കോട്ട റോഡിലെ സൈൻബോർഡുകളും വൃത്തിയാക്കി. റോഡരികുകളിൽ കുറ്റിക്കാടുകൾ വളർന്നതു കാരണം അപകടങ്ങൾ പതിവായിരുന്നു. അപകടങ്ങൾ തുടർക്കഥയായി മാറിയ കുറുപുഴ റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടായിരുന്ന ബുദ്ധിമുട്ട് മാറ്റി ഇരുവശങ്ങളിലെയും ഓടകൾ വൃത്തിയാക്കി ഗതാഗതം സുഗമമാക്കുകയും ചെയ്തു. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ സതീഷ്‌കുമാർ, അഡിഷണൽ എസ്.ഐ ഭുവനേന്ദ്രൻ നായർ, എ.എസ്.ഐ ഇർഷാദ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, സുജു തുടങ്ങിയവരും ശ്രീകാര്യം ഗവ. എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ, പാലോട് ആറ്റുകടവ് ജംഗ്ഷനിലെ ആട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരും പങ്കെടുത്തു.