പാറശാല: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വ്യാജ പാൽ കേരളത്തിലേക്ക് കടത്തുന്നത് തടയുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പാറശാലയിൽ സ്ഥാപിച്ച താത്കാലിക ചെക്പോസ്റ്റിന്റെ പ്രവർത്തനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാറശാല ബ്ലൊക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, പരിശോധനാ ലാബ് ഉദ്ഘടാനം ചെയ്തു. ക്ഷീര വികസന ഡയറക്ടർ എസ്. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടർ സി. രവീന്ദ്രൻ പിള്ള, ഡെപ്യൂട്ടി ഡയറ്കടർ കെ. ശശികുമാർ, സി. സുജയ്‌കുമാർ, ടി.ആർ.സി.എം.പി.യു മെമ്പർമാരായ അയ്യപ്പൻ നായർ, സുശീല, ക്ഷീര വികസന വകുപ്പ് കൺട്രോൾ ഓഫീസർമാരായ വി.ഒ. ഓമന, ബി. ശശികല എന്നിവർ പങ്കെടുത്തു.