ദുബായ്:നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയിൽ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി പറഞ്ഞു.
തനിക്കെതിരെ കേസ് നൽകിയ നാസിൽ അബ്ദുള്ളയോട് വിരോധമില്ലെന്നും യു.എ.ഇയിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള സിവിൽ കേസ് അജ്മാൻ കോടതി തെളിവില്ലെന്ന് കണ്ട് തള്ളിയെന്നും യാത്രാ വിലക്ക് നീക്കിയെന്നും തുഷാർ വ്യക്തമാക്കി.
ഞാൻ നിരപരാധിയാണ്. പാർസ്‌പോർട്ട് കൈയിൽ ലഭിച്ചാൽ ഓണത്തിന് നാട്ടിലെത്തും. കോടതിയിൽ ഹാജരാക്കേണ്ട രേഖകൾക്ക് സമയമെടുത്തതിനാലാണ് കേസ് നീണ്ടത്. നാല് ദിവസം മുമ്പാണ് രേഖകൾ കോടതിയിൽ ഹാജരാക്കിയത്.
കേസിൽ ഇടപെട്ട മുഖ്യമന്ത്റി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നു. ചിലർ കേസ് വർഗീയവത്കരിക്കാൻ ശ്രമിച്ചെന്നും തുഷാർ പറഞ്ഞു.