കിളിമാനൂർ: പുളിമാത്ത് പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് പഞ്ചായത്ത് പ്രദേശത്തെ ആയിരം ബി.പി.എൽ കുടുംബംഗങ്ങൾക്ക് ഓണക്കിറ്റുകൾ കൈമാറി.കാരേറ്റ് ആർ.കെ.വി ആഡിറ്റോറിയത്തിൽ നടന്ന ഓണകിറ്റ് വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ .പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ബി. സത്യൻ എം.എൽ. എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം കെ.വത്സലകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വി .ബിനു,ബാങ്ക് ഭരണസമിതി അംഗങ്ങളായ ജെ.സുരേഷ്,വി.തുളസീധരൻ,ഫസിലുദ്ദീൻ , എസ്.വിൻസെന്റ് ,ബാങ്ക് പ്രസിഡന്റ് ഡോ:കെ .വിജയൻ, സെക്രട്ടറി രമണി അമ്മ തുടങ്ങിയവർ സംസാരിച്ചു.