hospital

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ആവശ്യമായ 25 രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ എല്ലാമാസവും നൽകുന്ന ധനസഹായം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ വിതരണം ചെയ്‌തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഭവന രഹിതർക്കായി ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കണമെന്ന് ആനത്തലവട്ടം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സുമനസുകളുടെ സഹായംതേടി പദ്ധതിക്ക് തുടക്കം കുറിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു പദ്ധതി ആരംഭിക്കുകയാണെങ്കിൽ ന്യൂരാജസ്ഥാൻ മാർബിൾസ് 2 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് തുടർന്ന് പ്രസംഗിച്ച ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്നം, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 25 ഡയാലിസിസ് ആവശ്യമായ രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ എല്ലാമാസവും നൽകുന്ന ധനസഹായം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ വിതരണം ചെയ്യുന്നു. സി. വിഷ്‌ണുഭക്തൻ, ആർ. സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ശിവദാസ് തുടങ്ങിയവർ സമീപം