photo

നെടുമങ്ങാട് : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും അരുവിക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ അരുവിക്കര ഡാം സൈറ്റിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം അഡ്വ.അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരിനാഥൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, ജില്ലാ പഞ്ചായത്തംഗം എൽ.പി.മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എസ്.പ്രീത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു. ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15 ന് സമാപിക്കും.