വിഴിഞ്ഞം: വെങ്ങാനൂർ ഗവ.മോഡൽ.എച്ച്.എസ്.എസിലെ 1999 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ ഒത്തുചേർന്നു. കളിമുറ്റം 99 എന്ന പേരിലെ കൂട്ടായ്മ മുൻ എച്ച്.എം. അംബികാ ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരെ ആദരിക്കൽ, കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, ഓണസദ്യ, വിവിധ കായിക മത്സരങ്ങൾ എന്നിവ നടന്നു. അദ്ധ്യാപികമാരായ റാണി, കല, ശാന്തകുമാരി, പൂർവ വിദ്യാർത്ഥികളായ ജോൺ റോസ്, വീണ എന്നിവർ സംസാരിച്ചു. സ്കൂളിന് ഒരു വാട്ടർ പ്യൂരിഫയറും സംഭാവനയായി നൽകി.