കാട്ടാക്കട: ഓണത്തോടനുബന്ധിച്ച് നെയ്യാർ ഡാമിൽ ഓണം വാരാഘോഷം കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടിളോടെ നടക്കുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പത്ര സമ്മേളനത്തിൽ അറിയിച്ചു. ദീപലങ്കരവും ഫ്ലോട്ടുകളും നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ഉൾപ്പടെ സാംസ്കാരിക ഘോഷയാത്ര, സമൂഹ തിരുവാതിര എന്നിവ നടക്കും. ചൊവാഴ്ച്ച വൈകിട്ട് പതാക ഉയർത്തലും ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും ഉദ്‌ഘാടനം നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെ.ആർ. അജിതയുടെ അദ്ധ്യക്ഷതയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കാവ്യ സായാഹ്നം എന്നിവയും 11 ന് ഗാനമേള, 12നു സമൂഹ തിരുവാതിര, ശരീര സൗന്ദര്യ മത്സരം എന്നിവയും നടക്കും. 13 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. സമൂഹ തിരുവാതിര, നൃത്ത സന്ധ്യ എന്നിവ അരങ്ങേറും. 14 ന് സാംസ്കാരിക ഘോഷയാത്ര ഉദ്‌ഘാടനം ഡോ. ശശി തരൂർ എം.പി നിർവഹിക്കും. 15 ന് ഓണം വാരാഘോഷ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെ. ആർ. അജിത,വൈസ് പ്രസിഡന്റ് ശ്യാംലാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ. സാനുമതി, നെയ്യാർ ഡാം അസിസ്റ്റന്റ് എൻജിനിയർ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.