
തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിന്റെ ഓണാഘോഷം നേമം വാർഡ് കൗൺസിലർ എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്തു. കുടുംബസമാജം അംഗങ്ങൾക്കും പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോപികയെ ചടങ്ങിൽ അനുമോദിച്ചു.
കുടുംബ സമാജം പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്രാസ് ഭാരവാഹികളായ മോഹൻ കുമാർ, ശശികുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ, കുടുംബശ്രീ നേമം യൂണിറ്റ് ചെയർപേഴ്‌സൺ നൂർജഹാൻ, സെക്രട്ടറി സുനിത എന്നിവർ പങ്കെടുത്തു. സമാജം ജനറൽ സെക്രട്ടറി വൈ.കെ. ഷാജി സ്വാഗതവും മാധവി നന്ദിയും പറഞ്ഞു.