വർക്കല: എസ്.എൻ.ഡി.പി ശിവഗിരി യൂണിയന്റെ ഓണാഘോഷ പരിപാടികൾ വർക്കല ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപുനരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജി എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. ലീ, യോഗം ഡയറക്ടർ വെട്ടൂർ വി. ശശിധരൻ, യൂണിയൻ ഭാരവാഹികളായ എം. രാജീവൻ, ജി. ശിവകുമാർ, പ്രകാശ് പൊയ്കവിള, രജനു പനയറ, അനൂപ് വെന്നികോട്, സീമ, പ്രസാദ് പ്ലാവഴികം, ബോബി വർക്കല എന്നിവർ സംസാരിച്ചു. വിവിധ ശാഖകളുടെ പ്രസിഡന്റ്, സെക്രട്ടറി, വനിതാസംഘം കേന്ദ്രസമിതി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗങ്ങൾ എന്നിവർക്ക് യൂണിയന്റെ വകയായി ഓണക്കോടി വിതരണം ചെയ്തു. ഓണസദ്യ, കലാകായിക മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.