നെയ്യാറ്റിൻകര: ബഹുജന സമിതിയുടെ ഇക്കൊല്ലത്തെ മതേതര സംഗമം ഇന്ന് നടക്കും. മുൻമന്ത്രിയും സി.എം.പി സ്ഥാപകനുമായ എം.വി. രാഘവന്റെ മകനും സി.എം.പി ജനറൽ സെക്രട്ടറിയുമായ അഡ്വ. എം.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. സമിതി കൺവീനർ എൻ.എസ്. ആമിന അദ്ധ്യക്ഷത വഹിക്കും. പൊതുയോഗത്തിൽ മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് പുതുവസ്ത്ര വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി ഒാണപ്പുടവയും നൽകും. അഭിഷേകം ബന്നി കുര്യാക്കോസ് പായസകിറ്റ് വിതരണവും അഡ്വ. ആർ.ടി. പ്രദീപ് പച്ചക്കറിക്കിറ്റ് വിതരണവും ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ജി. സുരേഷ് തമ്പി ചികിത്സാ സഹായവും റിട്ട. തഹസിൽദാർ ആർ. കുമരേശൻ ഒാണസദ്യയും നൽകും. സമൂഹത്തിലെ അഗതികളെ സമിതി പ്രസിഡന്റ് എൻ. നിസ്‌താർ ആദരിക്കും.
ബാലരാമപുരം ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പുതുവസ്ത്രം നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഹാജി ഇ.എം. ബഷീർ, സി.എം.പി ജില്ലാ സെക്രട്ടറി ഹയറുന്നിസ ബീവി, എൽ.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് കൊടുങ്ങാവിള വിനയകുമാർ എന്നിവർ പങ്കെടുക്കും. സമിതിയുടെ നേതൃത്വത്തിൽ പൊന്നോണ ഘോഷയാത്രയും നടക്കും.