നെയ്യാറ്റിൻകര: വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന നെയ്യാർ മേള മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്‌തു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം. ഷാനവാസ് സ്വാഗതം പറഞ്ഞു. സമിതി ജില്ലാ സെക്രട്ടറി പാപ്പച്ചൻ, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു, നിംസ് എം.ഡി എം.എസ്. ഫൈസൽഖാൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ, കെ.പി. ശ്രീകണ്ഠൻനായർ, അലി ഫാത്തിമ, വി. ഹരികുമാർ, സുരേഷ് തമ്പി, പി. ബാലചന്ദ്രൻനായർ, പി. പ്രദീപ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു. കാർണിവലും അമ്യൂസ്‌മെന്റ് പാർക്കും വിവിധ വ്യാപാര സ്റ്റാളുകളും മേളയിലുണ്ടാകും. എല്ലാ ദിവസവും മേളയിലെ വേദികളിൽ കലാപരിപാടികൾ നടക്കും. സമിതിയുടെ വിവിധ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഗ്രന്ഥശാലകൾ, ക്ലബുകൾ എന്നിവയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. മേള 22ന് സമാപിക്കും.