തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ പ്രകൃതിമനോഹരമായ വിശ്രമകേന്ദ്രത്തിൽ ഇനി പൊതുജനങ്ങൾക്ക് സമയം ചെലവിടാം. കവടിയാറിലെ നവീകരിച്ച സ്വാമി വിവേകാനന്ദ പാർക്ക് മേയർ വി.കെ. പ്രശാന്ത് നാടിന് സമർപ്പിച്ചു.
സ്വാമിവിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ സന്ദർഭങ്ങൾ കോർത്തിണക്കിയുള്ള മ്യൂറൽ പെയിന്റിംഗാണ് പാർക്കിലെ മുഖ്യ ആകർഷണം, ജലധാര, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, ഓപ്പൺ എയർ ആഡിറ്റോറിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷയായി. ഒ. രാജഗോപാൽ എം.എൽ.എ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷരായ കെ. ശ്രീകുമാർ, എസ്. പുഷ്പലത, കൗൺസിലർമാരായ ഡി. അനിൽകുമാർ, കെ. മുരളീധരൻ, നിസ ബീവി, പി.എസ്. അനിൽകുമാർ, എം.ആർ. ഗോപൻ, സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പാളയം രാജൻ സ്വാഗതവും നഗസഭാ എൻജിനിയർ എ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.