club

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ് മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറിയുടെ സഹകരണത്തോടെ മംഗലപുരം പഞ്ചായത്തിലെ വിവിധ പ്രദേശത്തുള്ള കിടപ്പ് രോഗികൾക്ക് അവരുടെ വീട്ടിൽചെന്നും മറ്റു നിർദ്ധനരായവർക്കും മുരുക്കുംപുഴ ദൗലത്തിൽ വച്ചും ഒാണക്കിറ്റുകൾ വിതരണംചെയ്തു. മംഗലപുരം പഞ്ചായത്തിലെ നൂറിൽപ്പരം കുടുംബങ്ങൾക്ക് മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് പറഞ്ഞു.

ഒാണക്കിറ്റുകളുടെ വിതരണം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരി, ലയൺ അബ്ദുൽ വാഹീദ്, ലയൺ ശശീന്ദ്രൻ, ലയൺ മോഹൻദാസ്, അജിത മോഹൻദാസ്, കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രേറിയൻ ജോർജ് ഫെർണാണ്ടസ്, ലയൺ അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.