ആറ്റിങ്ങൽ : റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു. മൂന്ന് മുക്ക് കല്ല് വെട്ടി കുഴി വീട്ടിൽ സദന രാജൻ (82) ആണ് മരിച്ചത്. 7 നാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ബൈക് ഇടിച്ചു വീഴ്തുകയായിരുന്നു.. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കവെ തിങ്കളാഴ്ച മരണമടയുകയായിരുന്നു. ഭാര്യ: സുമതി.മക്കൾ: വിജയൻ, ജയശ്രീ