new-raja

തിരുവനന്തപുരം: ചാക്ക ബൈപാസിലെ ന്യൂരാജസ്ഥാൻ മാർബിൾസിന്റെ പത്താമത് ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി മാറ്റിവച്ചിരുന്ന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. 10 ലക്ഷം രൂപയുടെ ഡി.ഡി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ മന്ത്രി ഇ.പി. ജയരാജന് കൈമാറി. എസ്.എൻ.‌‌ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ, സ്വാമി വിദ്യാനന്ദ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി തിലോത്തമൻ, ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ, ബി. സത്യൻ എം.എൽ.എ, വി. ജോയി എം.എൽ.എ, ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി സന്ദീപ് വാര്യർ, മല്ലികാ സുകുമാരൻ, ബീന വിഷ്‌ണുഭക്തൻ, രൂപേഷ്, വിബി വിഷ്‌ണു, റിത്വാൻ, വിഷ്‌ണു പ്രദീപ്, സിബി വിഷ്‌ണു, പ്രദീപ്, സുനിതാ പ്രദീപ്, ശ്രീകുമാർ പെരുങ്ങുഴി എന്നിവർ പങ്കെടുത്തു.