മുടപുരം: 2018 -19 വർഷത്തെ വസ്തു നികുതി പിരിവിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് നൂറ് ശതമാനം വിജയം നേടി. ഇതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, ജീവനക്കാർ എന്നിവർക്ക് കഴിഞ്ഞ ദിവസം ചേർന്ന അനുമോദന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു മൊമ്മന്റോയും പ്രശംസ പത്രവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന്റെ അദ്ധ്യക്ഷതയിൽ കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, അസിസ്റ്റന്റ് സെക്രട്ടറി ബെൻസിലാൽ, പെർഫോമിംഗ് ഓഡിറ്റിലെ സീനിയർ സൂപ്രണ്ട് ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല നന്ദിയും പറഞ്ഞു.