1

നേമം: കല്ലിയൂർ പഞ്ചായത്തിലെ കുഴിതാലച്ചൽ വാർഡിൽ പ്രവർത്തിക്കുന്ന പകൽ വീട്, ബഡ്സ് സ്കൂൾ, ശിശുമന്ദിരം, രണ്ട് അംഗൻ വാടികൾ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പെരിങ്ങമ്മല പകൽ വീട്ടിൽ സംഘടിപ്പിച്ച പരിപാടി കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മകുമാർ,ബ്ലോക്ക് അംഗം വിനു, വാർഡ് അംഗം പി. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾ പങ്കെടുത്ത ഓണപരിപാടികൾ നടന്നു. പകൽ വീട്ടിലെ വയോധികർക്ക് ഓണക്കോടി വിതരണവും ഉണ്ടായിരുന്നു.