vhsss

വിതുര: സമൃദ്ധിയുടെ ഓണ നാളിൽ കരുണയുടെ കൈ നീട്ടവുമായി വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകളും വിതുരയിലെ തേജസ് ശരണാലയത്തിലെത്തി അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. വിതുര സ്കൂളിൽ നടക്കുന്ന എസ്.പി.സി പദ്ധതിയുടെ ത്രിദിന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ ശരണാലയം സന്ദർശിച്ചത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത്, എസ്.ഐ.വി. നിജാം, എസ്.പി.സി.പദ്ധതിയുടെ കോർഡിനേറ്റർമാരായ വി.വി. വിനോദ്, കെ. അൻവർ, സൈനി കുമാരി, ജയൻ തുടങ്ങിയവർ പങ്കെടുത്തു.