നേമം: യുവാവിനെ വീടിനു സമീപത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാവച്ചമ്പലം നേമം ആയില്യം കാവ് റോഡിൽ അമ്പലത്തിൻവിള ദേവി വിലാസം വീട്ടൽ ലക്ഷ്മണപണിക്കരുടെയും പരേതയായ ഇന്ദിരയുടെയും ഏക മകൻ അമൃതരാജ് (39) ആണ് മരിച്ചത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട് . ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. തറയിൽ കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം.മരണ കാരണം അറിവായിട്ടില്ല. ഇയാൾ മനോരോഗത്തിന് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു.