ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷനിൽ അത്തപൂക്കള മത്സരം സംഘടിപ്പിക്കുന്നു. ഒമ്പത് വാർഡുകളിലെ ക്ലബുകളുടെയും സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരുക്കുന്ന മികച്ച അത്തപ്പൂക്കളത്തിന് സമ്മാനം നൽകും. കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയാണ് മിക്ക ക്ലബുകളും തിരുവോണനാളിൽ അത്തപ്പൂക്കളമൊരുക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതം നേരിട്ടവർക്ക് പൂങ്കോട് ഡിവിഷനിലെ യൂത്ത് ക്ലബുകൾ അത്തപ്പൂക്കള വേദികൾ കളക്ഷൻ സെന്ററുകളാക്കി പ്രവർത്തിപ്പിച്ച് അവശ്യസാധനങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ച് മാതൃക കാട്ടിയിരുന്നു. ഇത്തവണ തികഞ്ഞ ആവേശത്തോടെയാണ് ക്ലബുകൾ അത്തപ്പൂക്കളമൊരുക്കാൻ രംഗത്തെത്തിയിരിക്കുന്നതെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്.വീരേന്ദ്രകുമാർ പറഞ്ഞു.