തിരുവനന്തപുരം : ആന്ധ്രായിലെ ഗുണ്ടൂരിൽ വച്ചു നടന്ന
16-ാം മത് സൗത്ത് സോൺ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളത്തിന് കിരീടം.
ഫൈനൽ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ 7-0 ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ കിരീടം ചൂടിയത്. തെലുങ്കാന മുന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷൻമാരിൽ ഗോവയെ 3-0 ന് പരാജയപ്പെടുത്തിയ കേരളം മൂന്നാം സ്ഥാനം നേടി.
തെലുങ്കാനയെ പരാജയപ്പെടുത്തിയ ആന്ധ്രയാണ് പുരുഷ വിഭാഗം ജേതാക്കൾ.
ഫോട്ടോ ക്യാപ്ഷൻ : ആന്ധ്രായിലെ ഗുണ്ടൂരിൽ വച്ചു നടന്ന 16 മത് സൗത്ത് സോൺ സോഫ്ട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരത്തിന്ടെ വനിതാ ടീം