മലയിൻകീഴ്: വിളപ്പിൽശാല പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് പങ്കജകസ്തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട 14 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ അംബയറായി. മത്സരത്തിൽ കൊല്ലംകോണം ദർശന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിളപ്പിൽശാല ചൈതന്യ ബോയിസ് ക്രിക്കറ്റ് ക്ലബ് രണ്ടാംസ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 10000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും ട്രോഫിയും നൽകി. മാൻ ഒഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് ,ബസ്റ്റ് ബാറ്റ്സ്മാൻ, ബസ്റ്റ് ബൗളർ, ബസ്റ്റ് ക്യാച്ച് എന്നിവർക്കും സമ്മാനങ്ങൾ നൽകി. മത്സര വിജയികൾക്ക് കാട്ടാക്കട തഹസിൽദാർ ഹരിശ്ചന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു.