santhosh

ചിറയിൻകീഴ്: കോളിച്ചിറ ലക്ഷംവീട് കോളനിയിൽ സന്തോഷ് (43) വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ വീണ് മരണമടഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിയ്ക്ക് പഞ്ചായത്ത് കിണറ്റിന്റെ വക്കിലിരുന്ന് മദ്യപിക്കുന്നതിനിടയിലാണ് സംഭവമെന്ന് പൊലീസ് പറയുന്നു. കിണറ്റിൽ എന്തോ വീഴുന്ന ശബദം കേട്ടെത്തിയ നാട്ടുകാരാണ് സന്തോഷ് കിണറ്റിൽ വീണത് അറിയുന്നത്. ഫയർഫോഴ്‌സ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . അനില ഭാര്യയും സനൂപ്, വാവച്ചി എന്നിവർ മക്കളുമാണ്.