nadal
nadal

കഴിഞ്ഞ രാത്രി ഫ്ളെഷിംഗ് മെഡോഡിൽ തന്റെ നാലാം യു.എസ്. ഓപ്പൺ കിരീടം ഏറ്റുവാങ്ങിയ സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാലിന് ഒരൊറ്റ ഗ്രാൻസ്ളാം കിരീടം കൂടി നേടിയാൽ 2 ഗ്രാൻസ്ളാമുകൾ എന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്താം. എന്നാൽ റെക്കാഡുകളല്ല തന്റെ ലക്ഷ്യമെന്ന് തുറന്നു പറഞ്ഞിരിക്കുന്ന റാഫയെന്ന റാഫേൽ നദാൽ, മനസും ശരീരവും അനുവദിക്കുന്നിടത്തോളം കളിക്കളത്തിൽ തു‌ടരുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. യു.എസ് ഓപ്പൺ കിരീട നേട്ടത്തിന് ശേഷം റാഫ മനസ് തുറന്നപ്പോൾ

'' ഒരു ഗ്രാൻസ്ളാം കിരീടം കൂടി കിട്ടിയാൽ എനിക്ക് സന്തോഷമാകും. പക്ഷേ ഞാൻ അതിനുവേണ്ടിയാവില്ല കളിക്കുന്നത്. ഞാൻ ടെന്നിസ് കളിക്കുന്നത് ഈ ഗെയിമനോടുാള്ള ഇഷ്ടംകൊണ്ടാണ്. ടെന്നിസ് ഗ്രാൻസ്ളാം കിരീടങ്ങളേക്കാൾ വലുതാണ്. ഇതുവരെ നേടിയ വിജയങ്ങളിൽ ഞാൻ സംതൃപ്തനാണ്.''

'റോജർ ഫെഡറർ, നൊവാക്ക് ജോക്കോവിച്ച് തുടങ്ങിയ മികച്ച താരങ്ങളുമായുള്ള മത്സരം ടെന്നിസിനെ സംബന്ധിച്ചിടത്തോളം നല്ലതാണ്. ഞങ്ങളുടെ പോരാട്ടങ്ങൾ ആസ്വാദകർക്ക് വിരുന്നാണ്. ഇവർക്കൊപ്പഗ കളിക്കാൻ കഴിയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.

''എന്റെ കരിയറിൽ ഞാൻ നേടിയതെല്ലാം എന്റെ സ്വപ്നങ്ങൾക്കുമപ്പുറത്തുള്ളതാണ്. ഇനിയും കിരീടങ്ങൾ നേടാൻ കഴിഞ്ഞാൽ സന്തോഷം. ഇല്ലെങ്കിലും സന്തോഷം.''

''കളിക്കാൻ കഴിയുന്നിടത്തോളം കോർട്ടിൽ തുടരുകയാണ് എന്റെ ലക്ഷ്യം.''

പണക്കാരൻ നദാൽ

27.67

കോടി രൂപയാണ് യു.എസ്. ഓപ്പൺ വിജയി എന്ന നിലയിൽ നദാലിന് ലഭിച്ച പ്രൈസ് മണി

85.7

കോടി രൂപ ഈ വർഷം മാത്രം പ്രൈസ് മണിയായി നദാൽ സ്വന്തമാക്കിക്കഴിഞ്ഞു.

827.83

കോടി രൂപയാണ് നദാലിന്റെ കരിയറിലെ ഇതുവരെയുള്ള സമ്പാദ്യം.