ബെൽഫാസ്റ്റ് : കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ വൻ വിജയങ്ങൾ നേടി ജർമ്മനിയും ബെൽജിയവും ഹോളണ്ടും. ജർമ്മനി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വടക്കൻ അയർലൻഡിനെ കീഴടക്കിയപ്പോൾ ഹോളണ്ട് എസ്റ്റോണിയയെയും ബെൽജിയം സ്കോട്ട്ലൻഡിനെയും 4-0 എന്ന സ്കോറിന് കീഴടക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിൽ ഒന്നാമതെത്താൻ വിജയം അനിവാര്യമായിരുന്ന ജർമ്മനിയെ ആദ്യ പകുതിയിൽ ഗോളടിക്കാൻ അയർലൻഡ് അനുവദിച്ചിരുന്നില്ല. എന്നാൽ 48-ാം മിനിട്ടിൽ ഹാൽസ്റ്റൻ ബർഗും അവസാന മിനിട്ടിൽ ഗ് നാബ്രിയും നേടിയ ഗോളുകൾ മുൻ ചാമ്പ്യൻമാർക്ക് വിജയം നൽകി. അഞ്ചു കളിയിൽ നിന്ന് 12 പോയിന്റായ ജർമ്മനി സി ഗ്രൂപ്പിൽ ഒന്നാമതെത്തി. അത്രതന്നെ പോയിന്റുള്ള അയർലൻഡ് ഗോൾമാർ ജിനിൽ രണ്ടാം സ്ഥാനത്താണ്.
റയാൻ ബാബേലിന്റെ ഇരു ഗോളുകളുടെ മികവിലാണ് ഹോളണ്ട് 4-0ത്തിന് എസ്തോണിയയെ കീഴടക്കിയത്. 17, 47 മിനിട്ടുകളിലായിരുന്നു റാഫേലിന്റെ ഗോളുകൾ. 76-ാം മിനിട്ടിൽ മെംഫിസ് ഡെംപേയും 87-ാം മിനിട്ടിൽ വിയനാൽഡവും മറ്റ് ഗോളുകൾ നേടി. നാലു കളികളിൽ നിന്ന് ഒൻപത് പോയിന്റായ ഹോളണ്ട് സി ഗ്രൂപ്പിൽ ജർമ്മനിക്കും വടക്കൻ അയർലൻഡിനും പിന്നിൽ മൂന്നാമതാണ്.
റൊമേലു ലുക്കാക്കു, വെർമീല്യൻ, ആൽഡെർവെൽഡ്, കെവിൻ ഡി ബ്രയാൻ എന്നിവർ നേടിയ ഗോളുകൾക്കാണ് കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ബെൽജിയം സ്കോട്ട് ലൻഡിനെ തകർത്തത്. ഗ്രൂപ്പ് ഐയിലെ ബെൽജിയത്തിന്റെ തുടർച്ചയായ ആറാം ജയമാണിത്. 18 പോയിന്റുകളാണ് ബെൽജിയത്തിനുള്ളത്. ഇന്നലെ കസാഖിസ്ഥാനെ 1-0ത്തിന് തോൽപ്പിച്ച റഷ്യ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 89-ാം മിനിട്ടിൽ മാരിയോ ഫെർണാണ്ടസിന്റെ ഹെഡറിൽ നിന്നാണ് റഷ്യയുടെ വിജയഗോൾ പിറന്നത്.
മത്സര ഫലങ്ങൾ
ജർമ്മനി 2 - വടക്കൻ അയർലൻഡ് 0
ബെൽജിയം 4 - സ്കോട്ട് ലൻഡ് 0
സ്ളൊവേനിയ 3 - ഇസ്രയേൽ 2
റഷ്യ 1 - കസാഖിസ്ഥാൻ 0
ഹോളണ്ട് 4 - എസ്തോണിയ 0
ഓണക്കളിക്ക് ബ്രസീലും അർജന്റീനയും
ടെക്സാസ് : തിരുവോണ ദിവസം മലയാളി ഫുട്ബാൾ ആരാധകർക്ക് സന്തോഷം പകരാൻ അർജന്റീനയുടടെയും ബ്രസീലിന്റെയും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ. അർജന്റീന മെക്സിക്കോയെയും ബ്രസീൽ പെറുവിനെയുമാണ് നേരിടുന്നത്.
ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴരയ്ക്കാണ് അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം. എട്ടരയ്ക്ക് ബ്രസീലും പെറുവും തമ്മിലുള്ള മത്സരം തുടങ്ങും. ഇന്ത്യയിൽ ഈ രണ്ട് മത്സരങ്ങളുടെയും ടി.വി ലൈവ് ഉണ്ടാവില്ല. എന്നാൽ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് സൈറ്റുകളിലൂടെ കാണാൻ സാധിച്ചേക്കും.
ഏഷ്യൻ ലോകകപ്പ് യോഗ്യത
ജപ്പാനും ഇറാനും ജയം
യംഗൂൺ : ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ റോണ്ടിലെ ഏഷ്യൻ മേഖലാ മത്സരങ്ങളിൽ കരുത്തരായ ജപ്പാനും ഇറാനും ജയം. ജപ്പാൻ 2-0 ത്തിന് മ്യാൻമറിനെയും ഇറാൻ അതേ സ്കോറിന് ഹോംഗ് കോംഗിനെയുമാണ് കീഴടക്കിയത്. ജപ്പാനുവേണ്ടി 16-ാം മിനിട്ടിൽ നക്കാജിമയതും 26-ാം മിനിട്ടിൽ മിനാമിനോയും സ്കോർ ചെയ്തു.
മറ്റ് മത്സരങ്ങളിൽ ഫിലിപ്പീൻസ് 4-1 ന് ഗുവാമിനെയും തജിക്കിസ്ഥാൻ 1-0ത്തിന് മംഗോളിയയെയും നേപ്പാൾ 2-0 ത്തിന് ചൈനീസ് തായ്പേയ്യെയും തോൽപ്പിച്ചു. ബഹ്റിൻ 1-0 ത്തിന് കാംബോഡിയയെ കീഴടക്കി.
കസിയസിനൊപ്പം റാമോസ്
ഗിജോൺ : സ്പെയിനിനു വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്രഫുട്ബാുൾ മത്സരങ്ങൾ കളിച്ച താരമെന്ന ഇതിഹാസ ഗോളി ഐക്കർ കാസിയസിനെ റെക്കാഡിനൊപ്പമെത്തി ഡിഫൻഡും ഇപ്പോഴത്തെ നായകനുമായ സെർജിയോ റാമോസ് കഴിഞ്ഞ ദിവസം തന്റെ 167-ാമത് മത്സരത്തിനായാണ് റാമോസ് യൂറോ യോഗ്യതാ റൗണ്ടിൽ .... ഐലൻഡിനെതിരെ ഇറങ്ങിയത്. 14 വർഷം മുമ്പാണ് റാമോസ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.