sreenarayana

നേമം: എസ്.എൻ.ഡി.പി യോഗം കുന്നുംപാറ ശാഖയിൽ ശ്രീനാരായണഗുരുദേവ ജയന്തിയും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും വിപുലമായി ആഘോഷിക്കും. ഇന്ന് രാവിലെ 9.30 ന് ചതയദിന പൂജ. ഉച്ചയ്ക്ക് 2 ന് കലാ-കായിക മത്സരങ്ങൾ. വൈകിട്ട് 5.30 ന് ഗുരുപൂജ. 6.30 ന് സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിക്കും. ഡോ.വി.ശിശുപാലപണിക്കർ മുഖ്യപ്രഭാഷണം നടത്തും. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ആശംസാ പ്രസംഗം നടത്തും.
നടുക്കാട് ശാഖയിൽ ചതയ ദിനമായ ഇന്ന് രാവിലെ 7 ന് ഗുരുദേവ കീർത്തനം, ഉച്ചയ്ക്ക് 12 ന് പ്രതിഷ്ഠാ സമയ പൂജ, 2 ന് ഗുരുദേവ ജയന്തി വിളംബര ഘോഷയാത്രയോടനുബന്ധിച്ചുളള ഭദ്രദീപം തെളിയ്ക്കൽ എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. രാത്രി 10 ന് സമാപന പൂജ.
പെരിങ്ങമ്മല ശാഖയിലെ ചതയദിനാഘോഷം ഇന്ന് നടക്കും.രാവിലെ 8.30ന് പതാക ഉയർത്തൽ, 9ന് കലാകായിക മത്സരം, 10ന് ഗുരുപൂജ,10.30ന് ദൈവദശക പാരായണം,11ന് ഗുരുദേവ കൃതികളുടെ ആലാപനം,12ന് സദ്യ,1 ന് നൃത്തനൃത്ത്യം,വൈകിട്ട് 5ന് സമ്മാനദാനം.
കട്ടച്ചൽക്കുഴി ശാഖയിൽ രാവിലെ 6.30 ന് ഗുരുപൂജ,​ 9 ന് ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും കോവളം യൂണിയൻ കൗൺസിലറുമായ മംഗലത്തുകോണം ആർ.തുളസീധരൻ പതാക ഉയർത്തും. 11 ന് വിശേഷാൽ ഗുരുപൂജ,​ 12.30 ന് ചതയദിന പായസ വിതരണം,​ വൈകിട്ട് 6.30 ന് ഗുരുപുഷ്പാജ്ഞലി,​ ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി,​ യൂത്ത് മൂവ്മെന്റ് ,​ വനിതാസംഘം എന്നിവർ നേത്യത്വം നൽകും.

കോഴോട് ശാഖയിൽ രാവിലെ 6 ന് ഗണപതിഹോമം,​ രാവിലെ 10 മുതൽ കുട്ടികളുടെ കലാസാഹിത്യമത്സരങ്ങൾ,​ ഉച്ചക്ക് ഒരു മണി മുതൽ മുതിർന്നവരുടെ കലാകായികമത്സരം,​ 3 ന് പായസസദ്യ,​ വൈകിട്ട് 5 ന് ഗുരുപൂജ. ശാഖാ പ്രസിഡന്റ് സജീവ്,​ സെക്രട്ടറി കെ.ജി.ജയൻ,​ യൂത്ത് മൂവ്മെന്റ്,​ വനിതാസംഘം എന്നിവർ ചതയദിനാഘോഷങ്ങൾക്ക് നേത്യത്വം നൽകും.
ബാലരാമപുരം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം ഐത്തിയൂർ എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് നടക്കുന്ന ഗുരുജയന്തി സമ്മേളനം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് കെ.എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ വിദ്യാഭ്യാസ ഉപഹാരം വിതരണം ചെയ്യും.നേമം യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നേമം യൂണിയൻ ഭാരവാഹികൾ ആശാംസാപ്രസംഗം നടത്തും.ശാഖാ സെക്രട്ടറി ബി.ഷൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറയും.

റസൽപ്പുരം ഇന്ന് ശാഖയിൽ രാവിലെ 6 ന് ഗുരുപൂജ,​ ഉച്ചക്ക് രണ്ട് മണി മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും കലാകായിക മത്സരം,വൈകിട്ട് 6 ന് ഗുരുപൂജ,​ ദീപാരാധന,​ പ്രസാദവിതരണം. ശാഖാ പ്രസിഡന്റ് റസൽപ്പുരം മോഹനചന്ദ്രൻ,​ സെക്രട്ടറി എസ് എന്നിവർ വിനോദ് ജയന്തി ആഘോഷങ്ങൾക്ക് നേത്യത്വം നൽകും.
മുടവൂർപ്പാറ ശാഖയിൽ രാവിലെ രാവിലെ 10 ന് സാഹിത്യമത്സരം,​ വൈകിട്ട് 6 ന് സന്ധ്യാപൂജ,​ സമൂഹപ്രാർത്ഥന,​ ഗുരുപുഷ്പാജ്ഞലി,​ പ്രസാദവിതരണം,​ വൈകുന്നേരം 7 ന് സമ്മാനദാനം,​ വിദ്യാർത്ഥികൾക്കുള്ള കലാകായിമ മത്സരങ്ങൾ അവിട്ടം ദിനത്തിൽ നടന്നു. ശാഖാ രക്ഷാധികാരി അരുവിപ്പുറം സുരേന്ദ്രൻ,​ പ്രസിഡന്റ് കെ.സതീഷ് കുമാർ,​ സെക്രട്ടറി പാട്ടത്തിൽ രജ്ഞിൻ എന്നിവർ ആഘോഷങ്ങൾക്ക് നേത്യത്വം നൽകും.
തുമ്പോട് ശാഖയിൽ രാവിലെ 8 ന് ഗുരുപൂജ,​ 9 ന് അഖണ്ഡനാമജപം,​ 11 ന് പ്രസാദവിതരണം,​ സമാധിദിനാചരണമായ 21 ന് രാവിലെ 6 ന് ഗുരുപൂജ,​ 9 ന് സമൂഹപ്രാർത്ഥന,​ 10 ന് പ്രഭാഷണം,​ ഉച്ചയ്ക്ക് 11.30 ന് കഞ്ഞി വിതരണം,​ തുടർന്ന് അന്നദാനം,​ വൈകുന്നേരം 3.45 ന് സമാധിപൂജ. ജയന്തി ആഘോഷങ്ങൾക്കും സമാധിദിനാചരണ പരിപാടികൾക്കും ശാഖാ പ്രസിഡന്റ് എം.രത്നാകരൻ സെക്രട്ടറി തുമ്പോട് അയ്യപ്പൻ എന്നിവർ നേത്യത്വം നൽകും.
പൂങ്കോട് ശാഖയിൽ രാവിലെ 8 ന് പതാക ഉയർത്തൽ,​ 8 ന് ഗുരുപൂജ,​ 9 ന് കലാകായിക മത്സരങ്ങൾ,​വൈകുന്നേരം 6 ന് സന്ധ്യാപൂജ,​ 7 മണിക്ക് സമ്മാനവിതരണം. ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് വി.കനകരാജൻ,​സെക്രട്ടറി ബൈജു.എസ്.ആർ എന്നിവർ നേത്യത്വം നൽകും.
നരുവാമൂട് ശാഖയിൽ രാവിലെ 6.30 ന് പതാക ഉയർത്തൽ,​ 7 ന് ഗുരുപൂജ,​ ഉച്ചക്ക് രണ്ട് മണിക്ക് ജയന്തി ഘോഷയാത്ര മാറഞ്ചൽക്കോണം നാഗർകാവ് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൊട്ടമൂട്,​ നടുക്കാട്,​ ചെമ്മണ്ണുകുഴി വഴി ശാഖാസന്നിധിയിൽ സമാപിക്കും. ശാഖാ പ്രസിഡന്റ് സഹദേവൻ,​ സെക്രട്ടറി രാജീവ് എന്നിവർ ചതയദിനാഘോഷങ്ങൾക്ക് നേത്യത്വം നൽകും.
പള്ളിച്ചൽ ശാഖയിൽ ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനവും ഘോഷയാത്രയും നടക്കും. വൈകിട്ട് 4 ന് നടക്കുന്ന ജയന്തി ഘോഷയാത്ര ശാഖ മുൻ സെക്രട്ടറി സതീഷ് ബാബു ഉദ്ഘാടനം ചെയ്യും,​ വൈകുന്നേരം 6.30 ന് നടക്കുന്ന ധർമ്മപ്രചരണ സമ്മേളനം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുരേഷ്.എൽ.കുമാർ അദ്ധ്യക്ഷത വഹിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ.ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്,​ എസ്.എൻ.ട്രസ്റ്റ് ബോർഡ്മെമ്പർ ബൈജു തോന്നക്കൽ,​ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ പ്രീജ എന്നിവർ സംസാരിക്കും.
അന്തിയൂർ ശാഖയിൽ രാവിലെ 9 ന് കലാകായിത മത്സരങ്ങൾ, തുടർന്ന് കുട്ടികളുടെ നേത്യത്വത്തിൽ ജയന്തി ഘോഷയാത്ര,​​ 11 ന് സമ്മാനദാനം,​ 12 ന് പായസവിതരണം,​ വൈകുന്നേരം 6.45 ന് ഗുരുപൂജ. ശാഖാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ,​ സെക്രട്ടറി ഗിരീഷ് കുമാർ എന്നിവർ ചതയദിനാഘോഷങ്ങൾക്ക് നേത്യത്വം നൽകും.
പാരൂർക്കുഴി ശാഖയിൽ രാവില 9 ന് ഗുരുപൂജ,​ 9.30 ന് ഗുരുപ്രാർത്ഥന,​ 11 ന് പ്രസാദ വിതരണം,​ വൈകുന്നേരം 6 ന് ഗുരുപൂജ. ശാഖാ പ്രസിഡന്റ് സുജീവ്,​ സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ നേത്യത്വം നൽകും.

മാറനല്ലൂർ ശാഖയിൽ രാവിലെ 7 ന് പതാക ഉയർത്തൽ,​ 10 ന് ഗുരുപൂജ,​ ഉച്ചകഴിഞ്ഞ് 3 ന് പ്രസാദവിതരണം. ശാഖാ പ്രസിഡന്റ് വിശ്വംഭരൻ,​ സെക്രട്ടറി രാജേഷ് എന്നിവർ ചതയദിനാഘോഷത്തിന് നേത്യത്വം നൽകും

ഊരൂട്ടമ്പലം ശാഖ

ഊരൂട്ടമ്പലം ശാഖയിൽ രാവിലെ 8 ന് ശാഖാ വൈസ് പ്രസിഡന്റ് വാമദേവപണിക്കർ പതാക ഉയർത്തും,​ 9 ന് പായസസദ്യ,​ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ജയന്തി സമ്മേളനം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അഡ്വ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ ഓണപ്പുടവ വിതരണം ചെയ്യും. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ ഡോക്ടറേറ്റ് നേടിയ ലിജുവിനെ ചടങ്ങിൽ ആദരിക്കും. ശാഖാ സെക്രട്ടറി അജയകുമാർ സ്വാഗതവും യൂണിയൻ പ്രതിനിധി മുരുകൻ നന്ദിയും പറയും.

മുക്കമ്പാലമൂട് ശാഖയിൽ രാവിലെ 9 ന് പായസസദ്യ,​ 10 ന് കലാസാഹിത്യമത്സരങ്ങൾ,​ വൈകുന്നേരം 6 ന് ഗുരുപൂജ,​ ശാഖാ പ്രസിഡന്റ് എൻ.ശ്രീധരൻ സെക്രട്ടറി മോഹനൻ എന്നിവർ ചതയദിനാഘോഷങ്ങൾക്ക് നേത്യത്വം നൽകും.

കാവിൻപുറം ശാഖ

കാവിൻപുറം ശാഖയിൽ രാവിലെ 7.30 ന് പതാക ഉയർത്തൽ,​ 8 ന് ഗുരുപൂജ,​ 10.30 ന് പ്രസാദവിതരണം,​ വൈകുന്നേരം 6.30 ന് ഗുരുപൂജ,​ തുടർന്ന് എസ്.എസ്.എൽ,​സി,​ പ്ലസ് ടു പരീക്ഷയിൽ ഉത്തതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് ഷിബു,​ സെക്രട്ടറി മോഹൻലാൽ എന്നിവർ ആഘോഷങ്ങൾക്ക് നേത്യത്വം നൽകും.

വില്ലിക്കുളം ശാഖയിൽ രാവിലെ 9.30 ന് പതാക ഉയർത്തൽ,​ 9.45 ന് വിശേഷാൽ ഗുരുപൂജ,​ ഉച്ചക്ക് 12.30 ന് ഗുരുപൂജ,​ തുടർന്ന് പായസസദ്യ വൈകുന്നേരം 6 ന് വിശേഷാൽ ഗുരുപൂജ. ശാഖാ പ്രസിഡന്റ് വിജയൻ,​ സെക്രട്ടറി സുബാഷ് എന്നിവർ ആഘോഷങ്ങൾക്ക് നേത്യത്വം നൽകും.

വെടിവെച്ചാൻകോവിൽ ശാഖ

വെടിവെച്ചാൻകോവിൽ ശാഖയിൽ രാവിലെ 7 ന് പതാക ഉയർത്തൽ,​ 7.30 ന് ഗുരുപൂജ,​ 8 ന് പ്രഭാതഭക്ഷണം,​ ഉച്ചക്ക് 2.30 ന് ഗുരുജയന്തി ഘോഷയാത്ര,​ വൈകിട്ട് 5 ന് നടക്കുന്ന ജയന്തി സമാപന സമ്മേളനം കുന്നുംപാറ ക്ഷേത്രം മഠാധിപതി സ്വാമി ബോധി തീർത്ഥ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. നിർദ്ധനർക്ക് ഓണക്കോടി വിതരണം ചെയ്യും.സെക്രട്ടറി വിശ്വംഭരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രജികുമാർ നന്ദിയും പറയും.

പുന്നമൂട് ശാഖയിൽ ഗുരുദേവജയന്തിയോടനുബന്ധിച്ച് രാവിലെ 6 ന് ഗുരുപൂജ,​ 8 ന് പതാക ഉയർത്തൽ,​ 11 മണിക്ക് പായസവതിരണം,​ ശാഖാ സെക്രട്ടറി രവികുമാർ വൈസ് പ്രസിഡന്റ് സുധീർബാബു എന്നിവർ നേത്യത്വം നൽകും.
മംഗലത്തുകോണം ശാഖ,​ ശ്രീനാരായണ വനിതാസംഘം,​ എസ്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കും.രാവിലെ 6.15 ന് ഗുരുപുഷ്പാജ്ഞലി,​ 9 ന് പതാക ഉയർത്തൽ,​ 11 ന് ഗുരുപൂജ,​ ഉച്ചക്ക് രണ്ട് മണിക്ക് ചതയദിനഘോഷയാത്ര,​ വൈകുന്നേരം 6 ന് പൗർണമി പൂജ. ജയന്തി ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് ഡോ.എം.എസ്. വാസവൻ സെക്രട്ടറി ജി.രാജൻ എന്നിവർ നേത്യത്വം നൽകും.

പാറശാല ശാഖയിലെ ചതയ ദിനാഘോഷവും സമ്മേളനവും സിനിമ സീരിയൽ നടൻ എം.അൻവർ ഉദ്ഘടനം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2ന് പാറശാല ശാഖാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കുന്നിയോട് രാമചന്ദ്രൻ,ചിത്രകാരൻ ബിജു,എസ്.സതീഷ്‌കുമാർ,ശാഖാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.