കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് പിണയ്ക്കോട്ടുകോണം റോഡിലെ പൊതുടാപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു. ഇക്കാര്യം ജല അതോറിട്ടി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുണ്ടായില്ല. കരവാരം പഞ്ചായത്തിലെ പല പൊതുടാപ്പുകളും പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. സാമൂഹ്യവിരുദ്ധർ പൈപ്പ് നശിപ്പിക്കുന്നതായാണ് പരാതി. അടിയന്തിരമായി കേടായ ടാപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ച് വെള്ളം പാഴാകുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.