തിരുവനന്തപുരം: ജീവനക്കാർ ഓണ അവധിയിലായതോടെ പത്മനാഭസ്വാമി ക്ഷേത്രം കരുവേലപ്പുരമാളിക മുകളിലെ മേത്തൻ മണി ഇന്നലെ പ്രവർത്തിച്ചില്ല. ജീവനക്കാരില്ലാത്തതിനാലാണ് കീ കൊടുത്ത് പ്രവർത്തിപ്പിക്കുന്ന മേത്തൻ മണി പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. ഒരു തവണ കീ കൊടുത്താൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. അവധികഴിഞ്ഞ് ഇന്ന് ജീവനക്കാരെത്തുമ്പോൾ മേത്തൻമണി കൃത്യമായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോട്ടോ: പ്രവർത്തനം നിലച്ച മേത്തൻ മണി