figters

പാലോട് : നന്ദിയോട് പച്ച ഫൈറ്റേഴ്സ് ഗ്രന്ഥശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് അനുവദിച്ച പത്ത് ലക്ഷം രൂപയും പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പച്ച ശാസ്താക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പി. അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് പ്രദീപ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ്, ബി.സുശീലൻ, സോഫി തോമസ് തുടങ്ങിയവർ സംസാരിച്ചു.

പി. രാജീവൻ സ്വാഗതവും ജി. സാജു നന്ദിയും രേഖപെടുത്തി.