പാറശാല: കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ താത്കാലിക ഒാഫീസിന്റെ പ്രവർത്തനവും വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പാറശാല പി.സി.എൻ ബിൽഡിംഗ്‌സിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, മുൻ എം.എൽ.എ എ.ടി.ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം ആർ.പ്രഭാകരൻ തമ്പി, ഡി.സി ജനറൽ സെക്രട്ടറിമാരായ വി.ബാബുക്കുട്ടൻ നായർ, അഡ്വ.മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, വി.അരുൺ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, പെറുവിള രവി, കൊല്ലയിൽ ആനന്ദൻ, ഡി.സി.സി അംഗങ്ങൾ, കോൺഗ്രസ് പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.