penshanezhs

പാറശാല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ അദ്ധ്യാപക ദിനാഘോഷം അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. വിക്രമൻ നായർ ഉദ്‌ഘാടനം ചെയ്തു.ഇടിച്ചക്കപ്ലാമൂട് ശിവജി ഐ.ടി.ഐ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.കെ. യോവാസ്‌, ജി.പരമേശ്വരൻ നായർ, മാമ്പഴക്കര സദാശിവൻ നായർ, ബാബു, രാജേന്ദ്രൻ നായർ, എസ്. സുകുമാരൻ നായർ, കെ. യേശുദാസ്, പി. ദയാനന്ദൻ, പി. ഭാസ്കരൻ, ജെ. ക്രിസ്തുദാസ് എന്നിവർ സംസാരിച്ചു.അദ്ധ്യാപകരായ എം. വർഗീസ്,പൂമുഖത്ത് ബാലൻ,ജനാർദ്ദനൻ നായർ,സരോജിനി അമ്മ,ലക്ഷ്മണൻ നാടാർ,ബി.ഡാനിയേൽ,എം. രാജൻ,പത്രോസ് എന്നിവരെ സംസ്ഥാന പ്രസിഡന്റ് കെ.രാജൻ കുരുക്കൾ പൊന്നാട അണിയിച്ച് ആദരിച്ചു.