parassala

പാറശാല: എസ്.എൻ.ഡി.പിയോഗം പാറശാല യൂണിയന്റെ കീഴിലുള്ള ആനാവൂർ തേരണി ശാഖയുടെ നേതൃത്വത്തിൽ നടന്ന 165- മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ശാഖ പ്രസിഡന്റ് എസ്. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം സ്വാമി വിദ്യാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മവും സ്വാമി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ചൂഴാൽ ജി. നിർമ്മലൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എ.പി. വിനോദ്, യൂണിയൻ കൗൺസിലർ കൊറ്റാമം ഗോപൻ, നെടുവാൻവിള പ്രസാദ്, ശാഖ പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ശാഖ സെക്രട്ടറി ഷിബു വി. പണിക്കർ, തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി ആർ. രജ്ഞിത്ത് സ്വാഗതവും പ്രസിഡന്റ് ജയപ്രസാദ് നന്ദിയും പറഞ്ഞു.