കല്ലമ്പലം: ഓണാഘോഷത്തോടനുബന്ധിച്ച് പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി ഡീസന്റ്മുക്ക് ഇ.എം.എസ് സ്മാരക ഗ്രന്ഥശാല. ഗ്രന്ഥശാലയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘടാനം ചെയ്തു. ഗ്രന്ഥ ശാല പ്രസിഡന്റ് എം. ബഷീർ അദ്ധ്യഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എ. ഷാജഹാൻ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്കും, വിദ്യാഭ്യാസത്തിൽ മികവു തെളിയിച്ചവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വി.പി. പ്രവീണ്‍ സ്വാഗതം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ 65000 രൂപ സമാഹരിച്ചു.