പാറശാല: അദ്ധ്യയന രംഗത്ത് മികവ് പുലർത്തിയവർക്കായി പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ കെ. ചെല്ലൻ സ്മാരക പുരസ്കാരം എ.എസ്. മൻസൂറിന് സമ്മാനിച്ചു. പ്ലാമുട്ടുകടയിലെ ഗ്രാമോത്സവ വേദിയിൽ നടന്ന ശ്രേഷ്ഠമാനവ സദസിൽ മന്ത്രി ജി. സുധാകരനിൽ നിന്നും മൻസൂർ പുരസ്കാരം ഏറ്റുവാങ്ങി. 22 വർഷത്തെ സേവനത്തിനിടയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് പുരസ്കാരം. പാറശാല ബി.ആർ.സി യിലെ അദ്ധ്യാപക പരിശീലകനായ എ.എസ്. മൻസൂർ ബാലരാമപുരം സ്വദേശിയാണ്. പൂങ്കോട് ഗവ.എസ്.വി.എൽ.പി.എസ്. അദ്ധ്യാപിക എസ്.ബി. ഷൈലയാണ് ഭാര്യ.