ansa

തിരുവനന്തപുരം : കേരള കൊമേഴ്സ്യൽ ആൻഡ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേഷൻ വാർഷിക സമ്മേളനം അദ്ധ്യാപക ഭവനിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. മോഹനൻ, കെ. സുന്ദരേശൻ, ആലപ്പുഴ ഭാസ്കരൻ, കഴക്കൂട്ടം മുരാരി, വെഞ്ഞാറമൂട് രാഘവൻനായർ, ചന്ദ്രകുമാരി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: ബീനകുമാരി ബി (പ്രസിഡന്റ്), കെ.സുന്ദരേശൻ (വൈസ് പ്രസിഡന്റ്), ആർ. മോഹനൻ (ജനറൽ സെക്രട്ടറി), ചന്ദ്രകുമാരി (സെക്രട്ടറി) , ഗീത എസ്.(ട്രഷറർ).