v

കടയ്ക്കാവൂർ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കോളേജിന്റെ വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും നൽകുന്ന ധനസഹായം ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിന് റൂറൽ ഹെൽത്ത് സെന്റർ എ.എം.ഒ ഡോ. സിജു കൈമാറി. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത സുരേഷ്, ഡോ. രാമകൃഷ്ണ.ബാബു, ഡോ. അശ്വതിരാജ്, ലേഖ, മുരളീധരൻ, ഡി. രഘുവരൻ, ഡി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.