കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ തിനതിള എ.കെ. നഗറിൽ മഹാത്മ അയ്യൻകാളി സാംസ്കാരിക സമിതി സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 156- ാമത് ജന്മ ദിനാഘോഷം ഏഷ്യാനെറ്റ് ഫെയിം സിനിമാ അവതാരകനുമായ ചിറയിൻകീഴ് മനോജ് ഉദ്ഘാടനം ചെയ്തു. എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂണിയൻ (സി.കെ.എം.യു.) ജില്ലാ ജോ. സെക്രട്ടറി തിനവിള സുർജിത്ത്, മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്, ആഘോഷ കമ്മിറ്റി കൺവീനർ രാജീവ്, രജി, തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.