തിരുവനന്തപുരം: ഗുരു ദർശനം ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ മാത്രമേ സാമൂഹ്യ പുരോഗതി നേടാൻ കഴിയൂവെന്നും ഗുരു ദർശനങ്ങൾക്ക് ഇന്നും വലിയ പ്രാധാന്യമുണ്ടെന്നും വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി പേട്ട ശ്രീനാരായണ ജന്മ ശതാബ്ദി സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിച്ചു. കൗൺസിലർ ഡി. അനിൽകുമാർ, എസ്.എൻ.ബി.സി.എം.ബി.സി പ്രസിഡന്റ് അഡ്വ. കെ. സാംബശിവൻ, സെക്രട്ടറി വി. ബാബുകുമാർ, തോപ്പിൽ ദിലീപ്, ജി. ഉഷാകുമാരി, എം.എൽ. ഉഷാരാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജി. സന്തോഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.