കുഴിത്തുറ: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കന്യാകുമാരി ജില്ലാ യൂണിയന്റെ നേതൃത്വത്തിൽ മരുത്വാമലയിൽ നിന്ന് ജ്യോതി പ്രയാണവും പദയാത്രയും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ശാഖകളിലായി കായിക മത്സരങ്ങളും നടന്നു. എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡും ചികിത്സാ സഹായവും വിതരണംചെയ്തു. കന്യാകുമാരി ജില്ലാ യൂണിയൻ പ്രസിഡന്റ് ഹിന്ദുസ്ഥാൻ മണികണ്ഠൻ നേതൃത്വം വഹിച്ചു. അഡ്വ. സതീഷ്‌കുമാർ, നാഗരാജൻ, ലൈല സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.