1

നേമം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. നേമം പഴയ കാരയ്ക്കാമണ്ഡപം വയലിൽ പുത്തൻവീട്ടിൽ സിയാദ് (30) ആണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസം പൊന്നുമംഗലത്തിനു സമീപമുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിനു മുന്നിലായിരുന്നു സംഭവം. പൊന്നുമംഗലം പ്ലാവറത്തല പുത്തൻവീട്ടിൽ വിവേകിനെ സിയാദും സുഹൃത്തും ചേർന്ന് ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. തലയ്ക്ക് പരിക്കേറ്റ വിവേക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവേകിന്റെ പാരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരവേ നേമം എസ്.ഐ സനോജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സിയാദിനെ പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിയായ നൗഷാദിനായുള്ള അന്വേഷണം ശക്തമാക്കി.