വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ 165ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. മൂന്നാനക്കുഴി സഹോദരൻ അയ്യപ്പൻ ശാഖയിൽ രാവിലെ മുതൽ ആരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് നടന്ന ഘോഷയാത്രയോടെ സമാപിച്ചു. വലിയകട്ടയ്ക്കാൽ ശാഖയിൽ ഘോഷയാത്ര നടന്നു. വെഞ്ഞാറമൂട് ടൗൺ, കിഴ്ചേരി, വാമനപുരം, കോലിയക്കോട്, കുതിരകുളം, പിരപ്പൻകോട്, കരിഞ്ചാത്തി, ചുള്ളാളം തുടങ്ങിയ ശാഖകളിലും ജയന്തിയാഘോഷം സംഘടിപ്പിച്ചു.