photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖയിൽ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള പ്രഭാഷണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികളും ശ്രീനാരായണ ഭക്തരും പങ്കെടുത്തു. മഹാകവി പൂവത്തൂർ ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ചെന്തുപ്പൂര് ഭാസ്കരൻ രചിച്ച 'ശ്രീനാരായണ ദേവ മഹാസമാധി നവതി ആചരണം" എന്ന പുസ്തകം സമ്മാനിച്ചു. കരകുളം ഉദയരാജൻ മേൽനോട്ടം വഹിച്ചു. സമൂഹപ്രാർത്ഥനയിലും ഗുരുദേവ പൂജയിലും ശാഖാ പ്രസിഡന്റ് ബി. കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് ഡി. രവീന്ദ്രൻ, സെക്രട്ടറി വാഴക്കാട് മോഹനൻ, യൂണിയൻ പ്രതിനിധി ചെല്ലാംകോട് സുരാജ്, കെ. രവീന്ദ്രൻ, എസ്. ഷിബു, മോഹൻദാസ്, ബിനു, റജി, അനിൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലൈല, സെക്രട്ടറി ഷീല തുടങ്ങിയവർ നേതൃത്വം നൽകി.